തിരുവനന്തപുരം : എൻ സി പിയിൽ വീണ്ടും പ്രതിസന്ധികൾ ഉടലെടുക്കുന്നു. മന്ത്രി എ കെ ശശീന്ദ്രനും, തോമസ് കെ തോമസിനും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രഭുൽ പട്ടേൽ. (Clash in NCP)
ശരദ് പവാറിനൊപ്പമാണെങ്കിൽ ഉടൻ തന്നെ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ എൻ സി പിയിൽ ചേരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 6 വർഷത്തേക്ക് വിലക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഇരുവർക്കും അദ്ദേഹം ഇക്കാര്യമറിയിച്ച് കത്തയച്ചു. കത്തിനെ ഗൗരവമായി കാണുന്നില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു.