കൊല്ലം : സിവിൽ സ്റ്റേഷൻ വളപ്പിൽ അഭിഭാഷകനും പരാതിക്കാരും തമ്മിൽ കയ്യാങ്കളി. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചാണ് തർക്കം ഉടലെടുത്തത്. (Clash in Kollam)
ആർ ടി ഒ ഓഫീസിൽ പരാതി നൽകാൻ എത്തിയവരുമായാണ് തർക്കമുണ്ടായത്. അഭിഭാഷകർ കൂട്ടം ചേർന്ന് മർദിച്ചെന്ന് യുവതിയും, ഡ്രൈവറോടൊപ്പം യുവതി തങ്ങളെ മർദിച്ചുവെന്ന് അഭിഭാഷകനായ കൃഷ്ണകുമാറും ആരോപിച്ചു.
ഇരുവരും ജില്ലാ ആശുപത്രിയിലെ ചികിത്സ തേടി. സ്ഥലത്തെത്തിയ വെസ്റ്റ് പോലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.