തിരുവനന്തപുരം : കേരള സർവ്വകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ചർച്ച വേണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വി സി സിസ തോമസ് വഴങ്ങിയില്ല. (Clash in Kerala University Syndicate meeting )
വിഷയം അജണ്ടയിൽ ഇല്ലെന്നാണ് അവർ പറഞ്ഞത്. അതേസമയം, സിൻഡിക്കേറ്റ് അംഗം ആർ രാജേഷ് ഫേസ്ബുക്കിലൂടെ കോടതിയെ അപമാനിച്ചെന്ന് ബി ജെ പി അംഗം പി എസ് ഗോപകുമാർ ആരോപണമുയർത്തി.
ഇക്കാര്യം പ്രണയമായി അവതരിപ്പിച്ചെങ്കിലും, ഇത് ചർച്ച ചെയ്യാനും വി സി അനുവദിച്ചില്ല.