Kerala
Kerala University : രജിസ്ട്രാർ-വി സി പോര് രൂക്ഷം: എതിർപ്പ് വക വയ്ക്കാതെ KS അനിൽകുമാർ, സർവ്വകലാശാല ദൈനം ദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചു തുടങ്ങി
മിനി സി കാപ്പന് ഐ ഡി നൽകുന്നത് ജീവനക്കാരുടെ സംഘടനയിലെ നേതാക്കൾ വിലക്കിയെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ വി സി-രജിസ്ട്രാർ പോര് കടുക്കുകയാണ്. വി സിയുടെ എതിർപ്പുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി കെ എസ് അനിൽകുമാർ സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചു തുടങ്ങി. (Clash in Kerala University)
ഫയൽ നോക്കാനുള്ള ഡിജിറ്റൽ ഐ ഡി ജീവനക്കാർ പുനഃസ്ഥാപിച്ചു. എന്നാൽ, രജിസ്ട്രാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവയ്ക്കാൻ വി സി നിർദേശിച്ചു.
മിനി സി കാപ്പന് ഐ ഡി നൽകുന്നത് ജീവനക്കാരുടെ സംഘടനയിലെ നേതാക്കൾ വിലക്കിയെന്നും ആരോപണമുണ്ട്.