തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ അധികാര യുദ്ധം വളരെ നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വി സിയുടെ ഉത്തരവ് കാറ്റിൽപ്പറത്തി രജിസ്ട്രാർ കെ സി അനിൽകുമാർ സർവ്വകലാശാലയിലെത്തി. (Clash in Kerala University )
നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. വി സി മോഹനൻ കുന്നുമ്മൽ ഡോ. മിനി സി കാപ്പന് രജിസ്ട്രാർ ചുമതല നൽകിക്കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. അനിൽകുമാറിനെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു.
എന്നാൽ, ഈ വിലക്കുകൾ എല്ലാം മറികടന്ന് അദ്ദേഹം സർവ്വകലാശാലയിൽ എത്തുകയായിരുന്നു. അദ്ദേഹം ഓഫീസിൽ പ്രവേശിച്ചു.