തിരുവനന്തപുരം : കേരളസർവ്വകലാശാലയിൽ അധികാരത്തർക്കം തുടരുകയാണ്. വി സിയും രജിസ്ട്രാറും തമ്മിലടിക്കുകയാണ്. (Clash in Kerala University)
കെ എസ് അനിൽ കുമാർ ഇന്ന് ഓഫീസിലേറ്റിയാൽ തടയാനാണ് വി സിയുടെ തീരുമാനം. എന്നാൽ, മോഹനൻ കുന്നുമ്മൽ ഓഫീസിലെത്തിയാൽ തടയുമെന്നാണ് എസ് എഫ് ഐ അറിയിച്ചത്.
രജിസ്ട്രാർ ഓഫീസിൽ എത്തിയാൽ തടയാൻ സുരക്ഷാ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക് സമരമാണ്.