Kerala University : 'സസ്‌പെൻഷനിൽ ഉള്ളയാൾക്ക് എന്തിനാണ് അവധി'യെന്ന് വി സി, 'അവധി സിൻഡിക്കേറ്റ് റദ്ദാക്കി'യെന്ന് രജിസ്ട്രാർ: കേരള സർവ്വകലാശാലയിൽ പോര് അതിരൂക്ഷം

അതേസമയം, കേരളത്തിൽ ഇന്ന് എസ് എഫ് ഐ പഠിപ്പുമുടക്ക് ആണ്. ഇന്ന് ഡി വൈ എഫ് ഐയും കേരള സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
Kerala University : 'സസ്‌പെൻഷനിൽ ഉള്ളയാൾക്ക് എന്തിനാണ് അവധി'യെന്ന് വി സി, 'അവധി സിൻഡിക്കേറ്റ് റദ്ദാക്കി'യെന്ന് രജിസ്ട്രാർ: കേരള സർവ്വകലാശാലയിൽ പോര് അതിരൂക്ഷം
Published on

തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ അധികാരത്തർക്കം അതിൻ്റെ പാരമ്യത്തിലാണ്. സസ്‌പെൻഷനിൽ ഉള്ളയാൾക്ക് എന്തിനാണ് അവധിയെന്നാണ് വി സി മോഹനൻ കുന്നുമ്മൽ ചോദിച്ചത്. എന്നാൽ, തൻ്റെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയെന്ന് രജിസ്ട്രാർ മറുപടി നൽകി.(Clash in Kerala University)

വി സി മോഹനൻ കുന്നുമ്മൽ ഇന്ന് കേരള സർവ്വകലാശാല ആസ്ഥാനത്ത് എത്തിയേക്കും. അതേസമയം, കേരളത്തിൽ ഇന്ന് എസ് എഫ് ഐ പഠിപ്പുമുടക്ക് ആണ്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് സമരമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു.

വി സി മോഹനൻ കുന്നുമ്മൽ കേരള സർവ്വകലാശാലയിൽ എത്തിയാൽ തടയുമെന്നും അവർ വ്യക്തമാക്കി. ഇന്ന് ഡി വൈ എഫ് ഐയും കേരള സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മോഹനൻ കുന്നുമ്മൽ ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com