തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ 'കസേ'രപ്പോരിനിടെ കടുത്ത നടപടി സ്വീകരിച്ച് വി സി ഇൻചാർജ് സിസ തോമസ്. പദവിയിൽ തുടരരുത് എന്നും സസ്‌പെൻഷനിൽ ആണെന്നും കാട്ടി അവർ രജിസ്ട്രാർ കെ എസ് അനിൽകുമാറിന് കത്ത് നൽകി. (Clash in Kerala University)
ഓഫീസ് ഉപയോഗിക്കുന്നതിനടക്കം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രാറെ ഗവർണർ മാറ്റുമെന്നായിരുന്നു സൂചന.
ആദ്യ നടപടി എന്ന നിലയിലാണ് ഈ നീക്കം. സിൻഡിക്കേറ്റ് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ കാര്യം വി സി ഇതുവരെയും അംഗീകരിച്ചിട്ടില്ല.