തിരുവനന്തപുരം : കേരള സർവകലാശാലയിൽ വി സി-രജിസ്ട്രാർ പോര് മുറുകുന്നതിനിടെ ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാർക്കെതിരെ പരാതി നൽകി. ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. (Clash in Kerala University)
സസ്‍പെൻഷനിലായ ഉദ്യോഗസ്ഥൻ ഓഫീസ് പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. രേഖകൾ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോ ഉള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് ആരോപണം.