കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ സംഘർഷം. എസ് എഫ് ഐ-യു ഡി എസ് എഫ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കള്ളവോട്ട് ചെയ്യാൻ യു ഡി എസ് എഫ് ശ്രമിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു.(Clash in Kannur university Union election )
അകാരണമായാണ് പോലീസ് എസ് എഫ് ഐ പ്രവർത്തകരെ മർദിച്ചതെന്നും ആരോപണമുണ്ട്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗത്തിന് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു. അതേസമയം, എസ് എഫ് ഐ പ്രവർത്തകരും പോലീസും മർദിച്ചെന്നാണ് യു ഡി എസ് എഫ് പ്രവർത്തകർ പറയുന്നത്.
യു യു സിയുടെ ബാഗ് തട്ടിപ്പറിച്ച് എസ് എഫ് ഐ സ്ഥാനാർഥി ഓടിയെന്ന ആരോപണം ഉയർന്നു. പിന്നാലെ വൻ സംഘർഷം ഉണ്ടായി. എസ് എഫ് ഐ ജോയിൻ്റ് സെക്രട്ടറി അധിഷ കെയെ പോലീസ് പിടിച്ചുവച്ചു. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർ എത്തിയാണ് ഇവരെ മോചിപ്പിച്ചത്.