പത്തനംതിട്ട : സർക്കാർ സ്‌കൂളിന് മുന്നിൽ കയ്യാങ്കളിയും പ്രതിഷേധവും. പത്തനംതിട്ട തൈക്കാവ് സർക്കാർ സ്കൂളിൽ ആണ് സംഭവം. തർക്കം ഉണ്ടായത് കുടുംബശ്രീ അധികൃതരും അധ്യാപകരും തമ്മിലാണ്.(Clash in front of school in Pathanamthitta)
രക്ഷിതാക്കളും രംഗത്തെത്തി. സ്‌കൂൾ മുറ്റത്ത് അനുവാദമില്ലാതെ കുടുംബശ്രീ കഫെ സ്ഥാപിച്ചെന്നാണ് ആരോപണം.
എന്നാൽ, ഇത് തള്ളിക്കൊണ്ട് കുടുംബശ്രീ അധികൃതർ രംഗത്തെത്തി. താൽക്കാലികമായി സ്ഥാപിച്ച കഫെ മാറ്റുമെന്ന് അറിയിച്ചുവെന്നാണ് ഇവർ പറയുന്നത്.