തൃശൂർ : സി പി എം പ്രവർത്തകർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേർക്ക് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ തൃശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ.(Clash in BJP march in Thrissur)
പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും മാറ്റമുണ്ടായില്ല.
ഇന്ന് രാവിലെ സുരേഷ് ഗോപി തൃശൂരിൽ എത്തിയിരുന്നു. അദ്ദേഹത്തെ ആർപ്പ് വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.