Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaപാനൂരിൽ തെയ്യം കെട്ടിനിടെ കൂട്ടത്തല്ല്: തെയ്യത്തെ പിടിച്ചുതള്ളി; കയ്യാങ്കളി | Clash

പാനൂരിൽ തെയ്യം കെട്ടിനിടെ കൂട്ടത്തല്ല്: തെയ്യത്തെ പിടിച്ചുതള്ളി; കയ്യാങ്കളി | Clash

🎙️ Latest Podcast

കണ്ണൂർ : പാനൂർ വള്ള്യായിലെ കൂടത്തിൽ മഠപ്പുരയിൽ തെയ്യം കെട്ടിനിടെ വൻ സംഘർഷം. പോതിത്തിറ ആഘോഷങ്ങൾക്കിടെയാണ് ക്ഷേത്രമുറ്റത്ത് പോലീസിനെയും വിശ്വാസികളെയും സാക്ഷിയാക്കി സംഘർഷമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.(Clash during Theyyam programme in Panoor)

പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം എന്നിവ ക്ഷേത്രമുറ്റത്ത് നിൽക്കുന്ന സമയത്താണ് സംഭവം. വോളന്റിയർമാർ നൽകിയ നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ വാക്കുതർക്കം കയ്യാങ്കളിയായി മാറി.

ചേരിതിരിഞ്ഞ് അടിയുണ്ടായതോടെ തിരുവപ്പന തെയ്യത്തെ ആളുകൾ പിടിച്ചുതള്ളി. സംഘർഷത്തിനിടയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തെയ്യം കലാകാരന്റെയും കൂട്ടത്തല്ലിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പാനൂർ പോലീസ് പറയുമ്പോഴും, സി.പി.എം – കോൺഗ്രസ് അനുഭാവികൾ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.