Clash : മലപ്പുറത്ത് സ്‌കൂളിന് മുന്നിൽ പൊരിഞ്ഞ അടിയുമായി വിദ്യാർത്ഥികൾ: സംഘർഷത്തിൽ കലാശിച്ചത് ഇൻസ്റ്റാഗ്രാമിലെ ഫോട്ടോയെ കുറിച്ചുള്ള തർക്കം, വ്യാപാരിക്കുൾപ്പെടെ പരിക്കേറ്റു

പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത് തങ്ങളെ എട്ടോളം പേരെത്തി ആക്രമിച്ചുവെന്നാണ്.
Clash between students in Malappuram
Published on

മലപ്പുറം : മലപ്പുറത്തെ സ്‌കൂളിന് മുന്നിൽ പൊരിഞ്ഞ അടിയുമായി വിദ്യാർഥികൾ. അങ്ങാടിപ്പുറം പരിയാപുരം സ്കൂളിന് മുന്നിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.(Clash between students in Malappuram )

മൂന്ന് പേർക്ക് പരിക്കേറ്റു. അടിപിടി ഉണ്ടായത് പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർഥികൾ തമ്മിലാണ്. ഇത് കണ്ട് പിടിച്ചു മാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മർദ്ദനമേറ്റു.

അടിവയറിന് ചവിട്ടേറ്റ ഇയാളും വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത് തങ്ങളെ എട്ടോളം പേരെത്തി ആക്രമിച്ചുവെന്നാണ്. പെരിന്തൽമണ്ണ പോലീസ് സംഭവത്തിൽ കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com