തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വി സി-രജിസ്ട്രാർ പോര് കൊടുമ്പിരിക്കൊള്ളുകയാണ്. ഇതിനിടയിൽപെട്ടുപോകുന്നത് വിദ്യാർത്ഥികളാണ്. (Clash at Kerala University)
ഫയൽ നീക്കം സ്തംഭനത്തിലാണ്. വി സിയുടെ ഒപ്പിന് വേണ്ടി കേരള സർവകലാശാലയിൽ 2500 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് കാത്തിരിക്കുന്നത്.
അധ്യാപകരുടെ സി എ എസ് ഫയലുകൾ, സർവകലാശാലയ്ക്ക് അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷ എന്നിവയുൾപ്പെടെ കെട്ടിക്കിടക്കുകയാണ്. അതേസമയം, വി സി ഇന്ന് ഗവർണറെ കണ്ടേക്കും.