തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ-വി സി പോര് അതിരൂക്ഷം. കെ എസ് അനിൽ കുമാറിനെതിരെ കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി സി മോഹനൻ കുന്നുമ്മൽ. (Clash at Kerala University )
രജിസ്ട്രാർ വി സിയുടെ എതിർപ്പ് മറികടന്ന് സർവ്വകലാശാലയിൽ എത്തി. അദ്ദേഹം ഓഫീസിൽ കയറി കസേരയിൽ ഇരുന്നു.
എന്നാൽ, അദ്ദേഹത്തിന് ഇ ഫയൽ ലഭ്യമാക്കരുതെന്നാണ് വി സിയുടെ നിർദേശം. ഡോ. മിനി സി കാപ്പനെ വി സി രജിസ്ട്രാർ ആയി നിയമിച്ചിരുന്നു.