തിരുവനന്തപുരം : സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ സർക്കുലറുമായി കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ ഇൻ ചാർജ് മിനി സി കാപ്പൻ. ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ലെന്നും, വി സി വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരമുള്ളൂവെന്നാണ് ഇതിൽ പറയുന്നത്. (Clash at Kerala University)
ഫയൽ വിളിച്ചു വരുത്താനോ, നിർദേശങ്ങൾ പുറപ്പെടുവിക്കാനോ ഉള്ള അധികാരം ഇല്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. അത്തരം നടപടികൾ ഉണ്ടായാൽ വി സിയെ അറിയിക്കണമെന്നും ജീവനക്കാരോട് രജിസ്ട്രാർ ഇൻ ചാർജ് നിർദേശിക്കുന്നു.
എന്നാൽ, സർക്കുലർ നിയമവിരുദ്ധമാണെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്.