തിരുവനന്തപുരം : ഓരോ ദിവസവും ഓരോ രീതിയിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും കേരള സർവ്വകലാശാലയുടെ തലപ്പത്ത് ഉടലെടുക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. രജിസ്ട്രാർ-വി സി പോര് കടുക്കുന്നതിനിടെ അസാധാരണ നടപടിയുമായി വി സി മോഹനൻ കുന്നുമ്മൽ രംഗത്തെത്തിയിരിക്കുകയാണ്.(Clash at Kerala University)
അദ്ദേഹം സിൻഡിക്കേറ്റ് ഹാൾ അടച്ചുപൂട്ടി. താക്കോലും കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് നിർദേശം. പ്രൈവറ്റ് സെക്രട്ടറിക്കും പ്ലാനിങ് ഡയറക്ടർക്കുമാണ് വി സി നിർദേശം നൽകിയത്.
ജീവനക്കാരെ ഹാളിലേക്ക് വിളിച്ചുവരുത്തി സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നടപടി. ഇന്നലെ സിൻഡിക്കേറ്റ് യോഗം അലങ്കോലമായതിന് പിന്നാലെ പാർട്ടിയും നൽകിയിരുന്നു.