തിരുവനന്തപുരം : കേരളം സർവ്വകലാശാലയിലെ വി സി-രജിസ്ട്രാർ പോര് കടുക്കുകയാണ്. കെ എസ് അനിൽകുമാറിനെതിരെ രണ്ടും കൽപ്പിച്ച് തന്നെ ഇറങ്ങിയിരിക്കുകയാണ് മോഹനൻ കുന്നുമ്മൽ. (Clash at Kerala University)
അനിൽ കുമാറിൻ്റെ ശമ്പളം തടയണമെന്ന് അദ്ദേഹം ഫിനാൻസ് ഓഫീസർക്ക് കർശന നിർദേശം നൽകി. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് ശമ്പളം അനുവദിച്ചാൽ നടപടി ഉണ്ടാകുമെന്ന് താക്കീത് നൽകിയിട്ടുണ്ട്.
പ്രശ്നം പരിഹരിക്കനായി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാകാൻ വി സി തയ്യാറായിട്ടില്ല. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ യോഗം വിളിക്കാമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. സമവായത്തിനില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.