കാസർഗോഡ് ജനറൽ ആശുപത്രിയിൽ അടിപിടി: വനിതാ ഡോക്ടർക്ക് നേരെയും ആക്രമണമെന്ന് പരാതി, പ്രതിഷേധം | Doctor

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കാസർഗോഡ് ജനറൽ ആശുപത്രിയിൽ അടിപിടി: വനിതാ ഡോക്ടർക്ക് നേരെയും ആക്രമണമെന്ന് പരാതി, പ്രതിഷേധം | Doctor
Published on

കാസർഗോഡ് : ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവർ തമ്മിലുണ്ടായ അടിപിടിക്കിടെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. അടിപിടിക്കിടെ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്.(Clash at Kasaragod General Hospital, Complaint alleges assault on female doctor)

സംഭവത്തിൽ ഷിഹാബ് എന്നയാൾക്ക് പരിക്കേറ്റു. ബദിയടുക്ക സ്വദേശി മുഹമ്മദ് ഷാനിദ് ആണ് തന്നെ ആക്രമിച്ചതെന്ന് ഷിഹാബ് ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ ധർണ നടത്തുകയാണ്. "ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്" എന്ന് ഡോക്ടർമാർ പറയുന്നു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com