
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയുണ്ടായ സംഭവത്തിൽ കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.(Clash among IAS officers) ഇതുവരെ നടന്ന സംഭവങ്ങളെല്ലാം റിപ്പോർട്ടിലുണ്ട്. തമ്മിലടിയിൽ തുടർ നടപടി എന്തു വേണമെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.
സ്വമേധയ ചീഫ് സെക്രട്ടറി റിപ്പോർട്ട് തയാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമർശനത്തിൽ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയാണ് ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയത്.