
കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണമെന്ന് മുന്‍ എഐസിസി അംഗം സിമി റോസ് ബെല്‍ ജോണ്‍. സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിക്കുകയാണെന്നും തെളിവ് പുറത്തു വിടണമെന്നും അവർ ആവശ്യപ്പെട്ടു .
ലതിക സുഭാഷ്, പദ്മജ വേണുഗോപാൽ എന്നിവരെ അപമാനിച്ചു വിട്ടതാണ്. വി.ഡി.സതീശൻ വന്ന വഴി മറക്കരുത്. പഴയ സ്കൂട്ടറിൽ മണി ചെയ്യിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു. കോൺഗ്രസിന്റെ തുടർഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.