കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടു.മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനുമാണ് ജെആര്‍സിയുടെ തീരുമാനമെന്ന് ജാനു വ്യക്തമാക്കി.