കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ ഡി എ വിട്ട സി കെ ജാനു യു ഡി എഫുമായി സഹകരിക്കാനൊരുങ്ങുവെന്ന് സൂചന. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മത്സരിക്കാനും നീക്കമിടുന്നുണ്ട്. (CK Janu to cooperate with UDF?)
ജെ ആർ പിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്നാണ് തീരുമാനം എന്നും അവർ കൂട്ടിച്ചേർത്തു.
ഏത് മുന്നണിയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും, മുന്നണി സമവാക്യത്തിൽ വരാതെ സമരം ചെയ്തു നടന്നാൽ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല എന്നും അവർ ചൂണ്ടിക്കാട്ടി.