തിരുവനന്തപുരം : വൈകിയ വേളയിലും എ കെ ആൻ്റണിക്ക് തിരിച്ചറിവ് വന്നത് വളരെ നല്ലതെന്ന് പറഞ്ഞ് സി കെ ജാനു. രാഷ്ട്രീയ പരിഹാരമാണ് പ്രശ്നത്തിന് ഉണ്ടാക്കേണ്ടതെന്നും മുത്തങ്ങ കേസിൻ്റെ ഭാഗമായി ഇപ്പോഴും ആദിവാസി വിഭാഗത്തിൽ ഉള്ളവർ കോടതി കയറിയിറങ്ങുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. (CK Janu about AK Antony on Muthanga Protest )
ഭൂമി ഇപ്പോഴും ആദിവാസികൾക്ക് ലഭിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കി. നരിവേട്ട സിനിമ അടുത്ത കാലത്താണ് കണ്ടതെന്നും, അത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും സി കെ ജാനു പറഞ്ഞു.
മുത്തങ്ങയിൽ പോലീസുകാർ വേട്ടപ്പട്ടിക്ക് തുല്യർ ആയിരുന്നുവെന്നും, രു മനുഷ്യനെ പോലും അവിടെ തങ്ങൾ കണ്ടിരുന്നില്ല എന്നും അവർ തുറന്നടിച്ചു. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവം ആണെന്നും, ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ല എന്നും സി കെ ജാനു കൂട്ടിച്ചേർത്തു.