Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaCJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT; സാമ്പത്തിക...

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT; സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന | CJ Roy’s death

🎙️ Latest Podcast

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. സമ്മർദ്ദത്തിലാക്കിയതിനുഉള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.(CJ Roy’s death, SIT finds no evidence against Income Tax officials)

സംഭവം നടന്ന ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പോലീസ് പ്രത്യേക സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചു. കമ്പനിയുടെ ഓഡിറ്റ് രേഖകൾ വിശദമായി പരിശോധിക്കും.

ജനുവരി 30-നാണ് ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് സി.ജെ. റോയ് സ്വയം നിറയൊഴിച്ചത്. ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.