തൃശൂർ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ദ്രുതഗതിയിൽ മുന്നേറുന്നു. പ്രകൃതി സൗഹൃദമായ പാചകവാതകം നേരിട്ട് അടുക്കളകളിലേക്ക് എത്തിക്കുന്ന പദ്ധതി വഴി കുന്നംകുളം നഗരസഭയിലെയും ചൊവ്വന്നൂർ പഞ്ചായത്തിലെയും നിരവധി കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്.(City gas project with development momentum in Thrissur)
നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി ഏകദേശം 4000 വീടുകളിൽ കണക്ഷൻ നൽകിക്കഴിഞ്ഞു. ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 100 വീടുകളിൽ നിലവിൽ ഗ്യാസ് ലഭ്യമായി. കുന്നംകുളം മണ്ഡലത്തിൽ നിന്ന് സിറ്റി ഗ്യാസ് കണക്ഷനായി ആകെ 4300 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.