
ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസൻ സജീവ സി ഐ ടി യു പ്രവർത്തകൻ.(CITU worker Haridasan )
അപരൻ ഹരിദാസൻ സ്ഥാനാർത്ഥിക്കുപ്പായമണിഞ്ഞത് ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള ബോർഡ് വെച്ചതിന് ശേഷമാണ്. ഇപ്പോഴും കാണാമറയത്തുള്ള ആൾ മത്സരിക്കുന്നത് കുടം ചിഹ്നത്തിലാണ്.
ഹരിദാസൻ്റെ ചിത്രമുള്ളത് സി പി എം സ്ഥാനാർത്ഥിയായ യു ആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള ബോർഡിൽ മാത്രമാണ്.