
തിരുവനന്തപുരം: തിരുവനന്തപുരം എയർപ്പോർട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാണാതായ ഭാര്യയെയും മകനെയും കണ്ടെത്തി(missing case). അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (നാല്) എന്നിവരെയാണ് ഭോപ്പാലിൽ നിന്ന് കണ്ടെത്തിയത്.
ആഗസ്റ്റ് 13 നാണ് ആസാമിലേക്ക് പോകുകയാണെന്ന് പറഞ്ഞ് റൂമി കുഞ്ഞുമായി പുറപ്പെട്ടത്. പിന്നീടാണ് ഇരുവരെയും കാണാതായത്. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പൂനം ചന്ദ്രബോസ് ഫോർട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്. എന്നാൽ ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് അറിയിച്ച റൂമിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം അസാമിലേക്ക് അയച്ചു.