CI ബിനു തോമസിൻ്റെ 32 പേജുള്ള ആത്മഹത്യാ കുറിപ്പ് പുറത്ത്: ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം | Suicide

അദ്ദേഹം യുവതിയെ പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു
CI's 32-page suicide note released, Serious allegations against top police officer

പാലക്കാട്: രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയിൽ ആത്മഹത്യ ചെയ്ത സി.ഐ. ബിനു തോമസിന്റെ (52) 32 പേജുള്ള ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഈ കുറിപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(CI's 32-page suicide note released, Serious allegations against top police officer)

2014-ൽ പാലക്കാട് ജില്ലയിൽ സി.ഐ. ആയിരിക്കെ ഡിവൈ.എസ്.പി. ഉമേഷ് ഒരു യുവതിയെ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്നുതന്നെ ഡിവൈ.എസ്.പി. ഉമേഷ് എത്തി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു.

അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് ഉദ്യോഗസ്ഥൻ യുവതിയെ കീഴ്പ്പെടുത്തിയത്. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പോലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു തോമസ്. മുൻപ് സി.ഐ. ആയിരുന്ന നിലവിലെ ഡിവൈ.എസ്.പി. ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com