തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഇനിമുതൽ സ്‌കൂളിൽ ഓണം, റംസാൻ, ക്രിസ്മസ് ആഘോഷങ്ങൾ നടക്കുമ്പോൾ കുട്ടികൾക്ക് വർണ വസ്ത്രങ്ങൾ ധരിക്കാം. (Circular regarding School uniforms)
പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിവരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് മന്ത്രി വി ശിവൻകുട്ടിയാണ്.
കുട്ടികളുടെ ആവശ്യപ്രകാരമാണ് ഇളവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.