
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ പദ്ധതി വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിനെയും പഞ്ചായത്തിനെയും അറിയിക്കുന്നില്ലെന്ന് വ്യാപക പരാതി. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ചൂരല്‍മല വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ ഉൾപ്പടെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ സ്ഥലങ്ങള്‍ കണ്ടത്തിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ഷംഷാദ് മരക്കാര്‍ വ്യക്തമാക്കി. പുനരധിവാസ നടപടികള്‍ പഞ്ചായത്തിനെ അറിയിക്കുന്നില്ലെന്ന് നൂറുദ്ദീനും ആരോപണം ഉന്നയിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും നൂറുദ്ദീന്‍ പറഞ്ഞു.