ഒഴിഞ്ഞ ബിയർ കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ: ഗുരുവായൂരിൽ പ്രതിഷേധവുമായി UDF | Christmas tree

'മാലിന്യ സംസ്കരണ മാതൃകയെന്ന്' നഗരസഭ
ഒഴിഞ്ഞ ബിയർ കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ: ഗുരുവായൂരിൽ പ്രതിഷേധവുമായി UDF | Christmas tree
Updated on

തൃശൂർ: ഒഴിഞ്ഞ ബിയർ കുപ്പികൾ ഉപയോഗിച്ച് ക്രിസ്മസ് ട്രീ നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധം. ഗുരുവായൂർ ഈസ്റ്റ് ഗേറ്റിന് സമീപമുള്ള എ.കെ.ജി മെമ്മോറിയൽ ഗേറ്റിലാണ് എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ഈ വേറിട്ട ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. ചൊവ്വാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.(Christmas tree made of empty beer bottles, UDF protests in Guruvayur)

വിശുദ്ധമായ ആഘോഷത്തിന് മദ്യക്കുപ്പികൾ ഉപയോഗിക്കുന്നത് അനുചിതമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ട്രീ ഉടൻ നീക്കം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ നഗരസഭാ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ സൃഷ്ടിപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു ശ്രമം നടത്തിയത്. മാലിന്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വേസ്റ്റ് ടു ആർട്ട്' മാതൃകയിൽ ഇത് നിർമ്മിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com