
കൊല്ലം: ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലത്ത് ഒരു യുവാവ് അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. കൊല്ലത്ത് കടയ്ക്കലിലായിരുന്നു സംഭവം. വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നവർക്കെതിരെയാണ് എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്.
കടയ്ക്കൽ സ്വദേശികളായ മുഹമ്മദ് റാസിക്, ആദർശ് എന്നിവരാണ് കഞ്ചാവ് കൊണ്ടു വന്നത്. ഒന്നാം പ്രതി മുഹമ്മദ് റാസിക്കിനെ എക്സൈസുകാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.