

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് – പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽകുന്നുണ്ട്. (Christmas – New Year bumper)
ആകെ 50,000,00 ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വിൽപ്പനയ്ക്കു വേഗം വർധിച്ചിട്ടുണ്ട്.