തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതലും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും കൂടി പരിഗണിച്ചാണ് പരീക്ഷ തീയതികളിൽ മാറ്റം കൊണ്ടുവരുന്നത്.ഡിസംബര്‍ 24 മുതല്‍ ക്രിസ്മസ് അവധിയാണ്.
സംസ്ഥാനത്ത് രണ്ട്ഘട്ടങ്ങളായാണ് തദ്ദേശതിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്.