ചൊവ്വന്നൂർ പഞ്ചായത്ത് വിവാദം: DCC എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂരിനെ പുറത്താക്കി കോൺഗ്രസ് | DCC

നടപടി വിശദീകരണം തള്ളിയതിന് പിന്നാലെ
ചൊവ്വന്നൂർ പഞ്ചായത്ത് വിവാദം: DCC എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂരിനെ പുറത്താക്കി കോൺഗ്രസ് | DCC
Updated on

തൃശൂർ: ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടപടി കടുപ്പിച്ച് കോൺഗ്രസ്. ഡിസിസി എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂരിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് തൃശൂർ ഡിസിസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.(Chowannur Panchayat controversy, Congress expels DCC executive member Varghese Chowannur)

വിവാദ വിഷയത്തിൽ വർഗീസ് ചൊവ്വന്നൂരിന് ഡിസിസി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രണ്ട് ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ വർഗീസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് പുറത്താക്കാനുള്ള അന്തിമ തീരുമാനമെടുത്തത്. കുന്നംകുളത്തെ പോലീസ് കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാവാണ് വർഗീസ്.

എസ്ഡിപിഐ പിന്തുണയോടെ ഭരണത്തിലേറിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. എ.എം. നിധീഷിനെ പാർട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതിനെത്തുടർന്ന് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. സബേറ്റ വർഗീസിനെതിരെയും പാർട്ടി നടപടി സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com