
ഓണാഘോഷത്തിന്റെ മൂന്നാം നാളായ ചോതി ദിനത്തിൽ പൂക്കളത്തിൽ മൂന്നിനം പൂവുകൾ ഇടാമെന്നാണ് വിശ്വാസം. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലവിലുണ്ട്. അത്തം, ചിത്തിര കഴിഞ്ഞു ഇനി ചോതിയാണ്. മുറ്റത്ത് പല നിറത്തിലുള്ള പൂക്കളം ഇനി മുതൽ കാണാനാകും. രണ്ട് ദിവസത്തെ അപേക്ഷിച്ച് ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി വലുതായിരിക്കും. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു പൂവ് വച്ച് ഒറ്റ കളം പൂവും ചിത്തിരക്ക് രണ്ട് പൂക്കൾ വച്ച് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്. അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ലെന്നൊരു വിശ്വാസമുണ്ട്. മൂന്നാം ദിവസം മൂന്നിനം പൂവുകൾ ഇടാമെന്നാണ് വിശ്വാസം.
ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരത്തി പൂവ് പൂക്കളത്തിൽ ഉൾപ്പെടുത്തുന്നതെന്നും പറയപ്പെടുന്നു. ശംഖുപുഷ്പമാണ് ചോതി ദിവസത്തിൽ പൂക്കളത്തിൽ പ്രധാനമായും ചേർക്കേണ്ടതെന്നും വിശ്വാസമുണ്ട്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക.