പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. സമവായം എന്ന നിലയിലാണ് ചിറ്റയത്തെ തെരഞ്ഞെടുത്തത്.
അതിനിടെ മുന്‍പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി.45 ജില്ലാ കൗണ്‍സിലും രൂപവല്‍ക്കരിച്ചു.
ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കും സഖാക്കള്‍ക്കും ചിറ്റയം ഗോപകുമാര്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.