പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; മരണം അ​ർ​ബു​ദ​ ചികിത്സയിലിരിക്കെ

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; മരണം അ​ർ​ബു​ദ​ ചികിത്സയിലിരിക്കെ
Published on

ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി ഏറ്റമുട്ടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ജാതി വിവേചനം നേരിടുന്നുവെന്നും സി.പി.ഐ.എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രലേഖ രംഗത്തെത്തിയത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ പറഞ്ഞിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com