
കൊല്ലം: ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താനെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ഡോക്ടര്‍ ചിന്താ ജെറോം(Chintha Jerome). അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടു. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരയേണ്ട സാഹചര്യം വരെ ഉണ്ടായി.
ഫേസ്ബുക്കിൽ അഭിമന്യു കൊലചെയ്യപ്പെട്ട വേളയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. "സൗഹൃദം പൂക്കേണ്ട കലാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊതുവേ കേരളത്തിന്റെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലവിലുള്ളത്. എന്നാലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്" – എന്നായിരുന്നു പോസ്റ്റ്.
എന്നാൽ ഈ പോസ്റ്റിനെ ബോധപൂര്‍വം ചിലർ വേറൊരു തലത്തിലേക്ക് മാറ്റിയെന്നും ഇതുപോലെ വിമര്‍ശനങ്ങള്‍ അതിര് വിട്ട് വ്യക്തി ജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തിയധിക്ഷേപം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ നടപടി വേണെമെന്നും ചിന്താ ജെറോം പറഞ്ഞു.