​Chintha Jerome: എ​ല്ലാ സ​ന്തോ​ഷ​ത്തോ​ടും കൂ​ടി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​മാ​ണ് അ​ത്, ക്യാ​പി​റ്റ​ൽ പ​ണി​ഷ്മെ​ന്‍റ് എ​ന്ന വാ​ക്ക് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല; സു​രേ​ഷ് കു​റു​പ്പി​നെ ത​ള്ളി ചി​ന്താ ജെ​റോം

​Chintha Jerome
Published on

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് എ​തി​രാ​യ ക്യാ​പി​റ്റ​ൽ പ​ണി​ഷ്മെ​ന്‍റ് പ​രാ​മ​ർ​ശ​ത്തി​ൽപ്രതികരണവുമായി ചി​ന്താ ജെ​റോം. വിവാദ തുറന്നു പറച്ചിൽ നടത്തിയ സു​രേ​ഷ് കു​റു​പ്പി​നെ തള്ളിയ ചിന്ത, ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ൽ ക്യാ​പി​റ്റ​ൽ പ​ണി​ഷ്മെ​ന്‍റ് എ​ന്ന വാ​ക്ക് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെന്നും വ്യക്തമാക്കി. ​എ​ല്ലാ സ​ന്തോ​ഷ​ത്തോ​ടും കൂ​ടി താ​ൻ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​മാ​ണ് അ​ത്. വി.​എ​സി​നും പാ​ർ​ട്ടി​ക്കും ല​ഭി​ക്കു​ന്ന പി​ന്തു​ണ ക​ണ്ട് അ​സ്വ​സ്ഥ​മാ​കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ചി​ന്ത പ​റ​ഞ്ഞു.ഒ​രു ദി​ന​പ​ത്ര​ത്തി​ന്‍റെ വാ​രാ​ന്ത​പ​തി​പ്പി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് സു​രേ​ഷ് കു​റു​പ്പ് തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. 2015 ൽ ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് വി.​എ​സ് ഇ​റ​ങ്ങി​പ്പോ​യ​ത് ക്യാ​പി​റ്റ​ൽ പ​ണി​ഷ്മെ​ന്‍റ് പ​രാ​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണെ​ന്നാ​ണ് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com