'കുട്ടികളെ ആയമാർ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടത് ആയിരുന്നു': ഇടുക്കി സ്കൂൾ ബസ് അപകടത്തിൽ കുട്ടിയുടെ ബന്ധുക്കൾ | Accident

സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അവർ പറഞ്ഞു
Child's relatives want case to be filed against management in Idukki school bus accident
Published on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിൽ ബസിടിച്ച് നാല് വയസ്സുകാരി ഹെയ്സൽ ബെന് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കളുടെ ശക്തമായ ആവശ്യം. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഹെയ്സലിന്റെ ബന്ധുവായ ഷിബു ആരോപിച്ചു.(Child's relatives want case to be filed against management in Idukki school bus accident)

"ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും" ഷിബു ചൂണ്ടിക്കാട്ടി.

വാഴത്തോപ്പ് കണ്ടത്തിൽ ബെന്നിയുടെയും അൻസിയുടെയും മകളാണ് ഹെയ്സൽ. കുട്ടിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com