കോഴിക്കോട് : താമരശ്ശേരിയിൽ ഒൻപത് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയാണെന്ന് പറഞ്ഞ് അമ്മ. ആശുപത്രിയിലെ ഡോക്ടർമാർ ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ല എന്നും ഇവർ കൂട്ടിച്ചേർത്തു. (Child's Death in Kozhikode)
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ ആരോപണങ്ങൾ തെളിഞ്ഞുവെന്നും, ചികിത്സാ പിഴവ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട ഇവർ താമരശ്ശേരി ഡി വൈ എസ് പിക്ക് പരാതി നൽകി.
ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും, അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും അനയയുടെ മാതാവ് വ്യക്ത്മാക്കി. കുട്ടിയുടെ പിതാവ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു.