മന്ത്രിയുടെ വീട്ടില്‍ കുട്ടികളുടെ ഓണാഘോഷം

മന്ത്രിയുടെ വീട്ടില്‍ കുട്ടികളുടെ ഓണാഘോഷം
Published on

മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ വീട്ടിലാണ് ഇത്തവണ ഓണമാഘോഷിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍പട്ടുപാവാടയും മുല്ലപ്പൂവും ചൂടി കേരളീയ വേഷത്തിലായിരുന്നു. മന്ത്രിയും കേരളീയ വേഷമണിഞ്ഞെത്തി.

സ്റ്റുഡന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ അര്‍ച്ചന, സൂസന്‍ ജോര്‍ജ്, ട്രെയിനിംഗ് ഓഫീസര്‍ ജെ.പി. ഷിബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മില്‍മയുടെ മധുരപലഹാരങ്ങളും പാലടപ്പായസവും നല്‍കിയാണ് മന്ത്രി കുട്ടികളെ യാത്രയാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com