'കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം': AA റഹീം | Rahul Mamkootathil

സാമ്പത്തിക ചൂഷണം നടന്നതായും പരാതിയിലുണ്ട്
Children's coffins are the heaviest, AA Rahim on Rahul Mamkootathil issue
Updated on

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പുമായി എ.എ. റഹീം എംപി. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് കുറിപ്പെങ്കിലും, അതിജീവിതയുടെ വാക്കുകളെ മുൻനിർത്തി ഏറ്റവും കടുത്ത ഭാഷയിലാണ് റഹീം പ്രതികരിച്ചത്.(Children's coffins are the heaviest, AA Rahim on Rahul Mamkootathil issue)

"മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ, ഒരിക്കൽക്കൂടി പറയട്ടെ, 'കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം'.. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ." എന്നായിരുന്നു റഹീമിന്റെ പ്രതികരണം.

വിദേശത്തുള്ള യുവതി ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അതിവേഗം നടപടിയെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും, യുവതി ഗർഭിണിയായപ്പോൾ കുട്ടിയെ ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. ലൈംഗിക അതിക്രമത്തിന് പുറമെ വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പും നടന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com