മലപ്പുറം : ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ട് പോയ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. മൂന്ന് പേർ സംഭവത്തിൽ അറസ്റ്റിലായി. പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്‌തത് മുഹമ്മദ് റാഷിദ് (34), വിഷ്ണു (22), അശ്വിൻ (20) എന്നിവരെയാണ്. (Children trafficked for drug trafficking in Malappuram)
ഇവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നാണ് വിവരം. ഇവർ കുട്ടികളെ കൊണ്ടുപോയത് സെപ്റ്റംബർ 13നും 23നും ഇടയിലാണ്.
ഒന്നാം പ്രതിയായ ഷാനിദ് ഒളിവിലാണ്. പണം, കഞ്ചാവ് എന്നിവ വാഗ്ദാനം ചെയ്തും ഒഡീഷ കാണിക്കാമെന്ന് പറഞ്ഞുമാണ് കുട്ടികളെ കടത്തിയത്.