മലപ്പുറം : ആര്‍എസ്എസിന്റെ ഗണ ഗീതം പാടിയതില്‍ സ്‌കൂളിലേക്ക് പ്രതിഷേധം. സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി.ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നത് പതിവാണ്. എന്നാല്‍ അന്നേ ദിവസം അബന്ധദ്ധത്തില്‍ ഗണഗീതം പാടിയാതാണെന്നാണ് സ്‌കൂളിന്റെ വാദം.
വിദ്യാര്‍ഥികള്‍ക്ക് ഈ ഗാനം എവിടെ നിന്ന് ലഭിച്ചുവെന്നോ എന്തുകൊണ്ടാണ് അവര്‍ ഈ ഗാനം തെരഞ്ഞെടുത്തതെന്നോ വ്യക്തമല്ല.