കണ്ണൂർ : കളിക്കുന്നതിനിടെ കിട്ടിയ പാമ്പിനെ കുപ്പിയിലാക്കി കുട്ടികൾ. വ്യാഴാഴ്ച രാവിലെ കുന്നോത്ത് മൂസാൻപീടികയിലാണ് സംഭവം.അവധി ദിനത്തിൽ കളിക്കുന്നതിനിടെ പൂന്തോട്ടത്തിലെ മരച്ചുവട്ടിൽ നിന്നാണ് കുട്ടികൾക്ക് പാമ്പിനെ ലഭിക്കുന്നത്.
പാമ്പിനെ പിടിച്ചതിന് ശേഷം ഒരു കുട്ടി രക്ഷിതാവിന് ചിത്രം അയച്ചുകൊടുത്തപ്പോഴാണ് കുപ്പിയിലായത് മൂര്‍ഖാനയാണെന്ന് മനസിലാക്കുന്നത്.
രക്ഷിതാവ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ അവർ വീട്ടിലെത്തി പാമ്പിനെ കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. കുപ്പിയിൽ തൊടരുതെന്ന് രക്ഷിതാക്കളുടെ നിർദേശത്തെ തുടർന്ന് ഒഴിവായത് വൻദുരന്തമാണ്.