
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരം. നിലവിൽ കുഞ്ഞ് വെന്‍റിലേറ്ററിലാണ് ഉള്ളത്.(Child with Amoebic encephalitis in Kozhikode Medical College is in critical condition)
രോഗത്തിൻ്റെ ഉറവിടം കിണറിലെ വെള്ളമാണ് എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അന്നശ്ശേരി സ്വദേശിയായ 49കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇയാളും മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിരിയോദ്ധ നടപടികൾ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.